india vs south africa: south africa fielders fail to spot ball
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 129ആം ഓവറിലായിരുന്നു രസകരമായ സംഭവം. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് പന്ത് കൈക്കലാക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ബോള്‍ ബൗണ്ടറി കടന്നു. പന്തിനെ പിന്തുടര്‍ന്ന വെര്‍നോണ്‍ ഫിലാന്‍ഡര്‍ ബൗണ്ടറി ലൈനിന് പുറത്ത് അരിച്ചു പെറുക്കി. പക്ഷേ കിട്ടിയില്ല